20 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പറിന്റെ നറുക്കെടുപ്പ് ജനുവരി 24 ന് നടക്കും.പത്ത് സീരീസുകളിലായാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ഒരുടിക്കറ്റിന്റെ വില. കഴിഞ്ഞ വർഷം 16 കോടിയായിരുന്നു ഒന്നാം സമ്മാനം. അതിന് മുൻപ് 12 കോടിയും.
ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ ഒരു പ്രധാന ഹൈലൈറ്റ് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനത്തെ പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. ഒരു കോടിവച്ച് ഇരുപതുപേർക്കാണ് ഇത്തരത്തിൽ നൽകുക. അതുകൊണ്ട് തന്നെ ഇത്തവണത്തെ ക്രിസ്മസ് ബമ്പറിൽ കോടിപതികൾ ആകുന്നത് ഇരുപത്തി മൂന്ന് പോരാണ്.
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനം (ഓരോ സീരീസുകളിലും മൂന്ന് സമ്മാനം). 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനം(ഓരോ സീരീസുകളിലും രണ്ട് സമ്മാനം). 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനം. കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
മൊത്തം ആറുലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി മുന്നൂറ് സമ്മാനങ്ങളാണ് ഇത്തവണത്തെ ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പറിൽ ഉള്ളത്.