KeralaNEWS

എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള- നിസാമുദ്ധീന്‍ എക്‌സ്പ്രസിൽ തീപിടിത്തം

മലപ്പുറം: എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള- നിസാമുദ്ധീന്‍ എക്‌സ്പ്രസിൽ തീപിടിത്തം.തിരൂര്‍ റെയിൻവേ സ്റ്റേഷന് ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മുത്തൂര്‍ വിഷുപ്പാടത്ത് എത്തിയപ്പോഴാണ് തീപ്പിടുത്തമുണ്ടായത്.

അവസാന ബോഗിയായ ലഗേജ് കം ബ്രേക്ക് വാനിൻ്റെ അടിയില്‍ നിന്നും വൻതോതില്‍ തീയും പുകയുമുയര്‍ന്നതോടെ യാത്രക്കാരും പരിഭ്രാന്തരായി.ഇതിനിടയിൽ  സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ട്രയിനില്‍ നിന്നും പുറത്തേക്ക് ചാടുകയും ചെയ്തു.

Signature-ad

ഉടൻ തന്നെ ട്രെയിൻ നിർത്തിയിടുകയും വിവരമറിയിച്ചതിനെ തുടർന്ന് ആറോളം അഗ്നിശമന വാഹനങ്ങളെത്തി തീ അണക്കുകയും ചെയ്തു.അട്ടിമറി സംശയത്തെ തുടര്‍ന്ന് പൊലീസ് സംഘവും സ്ഥലത്തെത്തി. എന്നാൽ ട്രയിനിൻ്റെ ബ്രേക്കര്‍ ജാമായതിനെ തുടര്‍ന്നാണ് തീപ്പൊരി ചിതറി തീപ്പിടുത്തമുണ്ടായതെന്ന് റയിൽവെ എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചതോടെ ട്രെയിനിൽ നിന്നും എടുത്തു ചാടി പരിക്കേറ്റവർക്ക് പ്രാഥമിക ചികിൽസ ഉറപ്പാക്കിയ ശേഷം സര്‍വീസ് വീണ്ടും പുനരാരംഭിച്ചു

Back to top button
error: