KeralaNEWS

കള്ളന് കാവലെന്ന് കേട്ടിട്ടേയുള്ളൂ; തെളിയിച്ച് ഹോസ്ദുർഗ് പോലീസ്

ഹോസ്ദുർഗ്: കള്ളന് കാവലെന്ന ചൊല്ലിനെ അന്വർഥമാക്കി ഹോസ്ദുർഗ് പോലീസ്.പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച മോഷ്ടാവിനായിരുന്നു ഹോസ്ദുര്‍ഗ്  പൊലീസിന്റെ സ്പെഷൽ സുരക്ഷ.

യുവാവ് ഹോസ്ദുര്‍ഗ് പൊലീസിനെ വിളിച്ച്‌ താന്‍ പത്തനംതിട്ടയിൽ ജഡ്ജ് ആണെന്നും തന്റെ വാഹനം കേടായതുകൊണ്ട് കാഞ്ഞങ്ങാട് നില്‍ക്കുകയാണെന്നും അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ ഏറ്റവും നല്ല ഹോട്ടലില്‍ തന്നെ കൊണ്ടാക്കി. പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്നും ‘ജഡ്ജ്’ അറിയിച്ചച്ചതോടെ പൊലീസ് ഹോട്ടലിലും ഇദ്ദേഹത്തിന്റെ മുറിക്കു പുറത്തും തോക്ക്ധാരികളുടേതുൾപ്പടെ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.

Signature-ad

കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഉടൻ പോകേണ്ടതുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ജഡ്ജിയേമാനെ  കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു. ആ സമയത്ത് അവിടെ നിന്ന് ട്രെയിന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നീലേശ്വരത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.പോലീസ് അതും ചെയ്തു.

ഇതിനിടെ ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും പൊലീസിന് അറിയിപ്പെത്തി-മുറിയെടുത്തതിന്റേയും ഭക്ഷണം കഴിച്ചതിന്റെയും പണം നല്‍കിയിട്ടില്ല! ജഡ്ജ് ആണെന്ന് പോലീസ് പറഞ്ഞപ്പോൾ സബ് കളക്ടറാണെന്ന് പറഞ്ഞാണ് ഇവിടെ മുറിയെടുത്തതെന്ന് ഹോട്ടലുകാർ.ഇതോടെ സംശയം തോന്നിയ പൊലീസ് ഇയാളോട് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ അത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് വ്യാജജഡ്ജിയാണെന്ന് അറിഞ്ഞത്.തുടരന്വേഷത്തിൽ ഇയാള്‍ക്കെതിരെ സംസ്ഥാനത്തുടനീളം 9 കേസുകള്‍ ഉണ്ടെന്ന് ഇപ്പോൾ ഹോസ്ദുര്‍ഗ് തിരിച്ചറിഞ്ഞിട്ടുണ്ട്

Back to top button
error: