ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്ന ജനുവരി 17ന് ഗുരുവായൂരില്‍ നടക്കുന്ന മറ്റ് വിവാഹങ്ങളുടെ സമയം മാറ്റുന്നു.
രാവിലെ ഏഴിനും ഒമ്ബതിനും മധ്യേ നടക്കേണ്ട വിവാഹങ്ങളുടെ സമയത്തിലാണ് മാറ്റം.
17ന് നടക്കേണ്ട 65 വിവാഹങ്ങളില്‍ 12 എണ്ണമാണ് രാവിലെ ഏഴിനും ഒമ്ബതിനും മധ്യേയുള്ളത്. 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തുമെന്നാണ് വിവരം.