SportsTRENDING

ഖത്തറിൽ താരമായി ഇന്ത്യയുടെ സുനിൽ ഛേത്രി

ദോഹ: 13 വര്‍ഷം മുമ്ബ് ഇതുപോലൊരു ജനുവരി മാസത്തിലെ കിടിലൻ തണുപ്പിനിടയിലായിരുന്നു ഖത്തറിൽ ഏഷ്യൻ കപ്പില്‍ ഇന്ത്യ ബൂട്ടുകെട്ടിയത്.

27 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ഏഷ്യൻ കപ്പ് ടിക്കറ്റില്‍ കളിക്കാനിറങ്ങുേമ്ബാള്‍ വേദി ഖത്തര്‍. ആദ്യ മത്സരത്തിലെ എതിരാളി ടിം കാഹിലിന്റെ ആസ്ട്രേലിയ. ബോബ് ഹൂട്ടനു കീഴിലിറങ്ങിയ ഇന്ത്യയുടെ ആക്രമണം നയിച്ചത് 26 കാരനായ സുനില്‍ ഛേത്രിയായിരുന്നു.

ബൈച്ചൂങ് ബൂട്ടിയയും മുഹമ്മദ് റാഫിയും എൻ.പി പ്രദീപുമെല്ലാം കളിച്ച്‌ ടീം ഗ്രൂപ് റൗണ്ടില്‍ വലിയ തോല്‍വിയോടെ മടങ്ങിയത് ചരിത്രം. അതിനുശേഷം, വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ടൂര്‍ണമെൻറില്‍ കാഹിലിന്റെ പിൻഗാമികള്‍ക്കെതിരെ ഇന്ത്യ ബൂട്ടുകെട്ടുേമ്ബാള്‍ നീലക്കടുവകളുടെ മുന്നേറ്റത്തിലെ കുന്തമുന അതേ ഛേത്രി തന്നെ. ഇപ്പോള്‍ പ്രായം 39. 145 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയ സമ്ബത്തും 93 ഗോളുകളുടെ തിളക്കവുമുള്ള കരിയറുമായി വീണ്ടും ഛേത്രി തന്റെ മൂന്നാം ഏഷ്യൻ കപ്പിനായി ഖത്തറിലെത്തുേമ്ബാള്‍ 24 ടീമുകളില്‍ കാരണവരും ഈ ഇന്ത്യൻ നായകൻ തന്നെ. പ്രായത്തില്‍ സുനില്‍ ഛേത്രിക്കും മുന്നില്‍ നൂറു ദിവസത്തെ വ്യത്യാസത്തില്‍ തായ്ലൻഡ് ഗോള്‍കീപ്പര്‍ സിവാറക് ടെസുങ്നോൻ ഉണ്ടെങ്കിലും മത്സരങ്ങളുടെ എണ്ണത്തിലും ഏഷ്യൻ കപ്പിലെ പരിചയത്തിലുമെല്ലാം ഛേത്രിതന്നെ ഖത്തറിലെ ഗോഡ്ഫാദര്‍.

Signature-ad

13 വര്‍ഷം മുമ്ബ് ബോബ് ഹൂട്ടനും ഇപ്പോള്‍ ഇഗോര്‍ സ്റ്റിമാകിനും സുനില്‍ ഛേത്രി ഒഴിച്ചുനിര്‍ത്തിയൊരു ഗെയിം പ്ലാനില്ലെന്ന് ഖത്തറിലെ ഒരുക്കങ്ങള്‍ തെളിയിക്കുന്നു. മുന്നേറ്റത്തില്‍ നിലയുറപ്പിച്ച്‌ ടീമിന്റെ നീക്കങ്ങള്‍ക്ക് വേഗം നല്‍കാനും എതിര്‍ പ്രതിരോധ നിരയെ മറികടന്ന് ഗോളുകള്‍ അടിച്ചുകൂട്ടാനുമുള്ള സുനില്‍ ഛേത്രിയുടെ മിടുക്കാണ് സൂപ്പര്‍താരത്തെ 39ാം വയസ്സിലും ഇന്ത്യൻ മുന്നേറ്റങ്ങളുടെ എൻജിനായി നിലനിര്‍ത്തുന്നത്. 2011ല്‍ ബഹ്റൈനും ദക്ഷിണ കൊറിയക്കുമെതിരെ ഓരോ ഗോള്‍ നേടിയ ഛേത്രി, 2019ല്‍ തായ്ലൻഡിനെതിരെ ഇരട്ട ഗോളുമായും ഇന്ത്യൻ ആക്രമണങ്ങള്‍ക്ക് നായകത്വം നല്‍കി.

 കഴിഞ്ഞ ദിവസം ദോഹയില്‍ നല്‍കിയ അഭിമുഖത്തില്‍ സ്റ്റിമാക് നേരിട്ട ഒരു ചോദ്യം ഛേത്രിയുടെ വിരമിക്കലിനെ കുറിച്ചായിരുന്നു

എന്നാല്‍, നിലവില്‍ അദ്ദേഹത്തില്‍ അങ്ങനെയൊരു സമ്മര്‍ദമില്ലെന്നും, ഇതേ ഫിറ്റ്നസും കളി ആസ്വദിക്കാനുള്ള മനസ്സും നിലനിര്‍ത്തുന്ന കാലത്തോളം അദ്ദേഹം ടീമിനൊപ്പം ഉണ്ടാകും എന്നും സ്റ്റിമാക് വ്യക്തമാക്കി.

Back to top button
error: