ഗ്രൂപ്പ് സിയില്‍, ഗോകുലം കേരള എഫ്സി ജനുവരി 11 ന് മുംബൈ സിറ്റിക്കെതിരെയും ജനുവരി 16 ന് ചെന്നൈയിൻ എഫ്സിക്കെതിരെയും ജനുവരി 21 ന് പഞ്ചാബ് എഫ്സിക്കെതിരെയും മത്സരിക്കും.
നിലവില്‍ ഐ ലീഗ് സ്റ്റാൻഡിംഗില്‍ ആറാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്സി സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ നിക്കോള സ്റ്റൊഹനോവിച്ചിനെ സൈൻ ചെയ്തുകൊണ്ട് ട്രാൻസ്ഫര്‍ വിൻഡോയില്‍ ടീം ശ്രദ്ധേയമായ നീക്കം നടത്തിയിരുന്നു.
അതേസമയം സൂപ്പർകപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗ്രൂപ്പ് ബി യില്‍ ജംഷഡ്പുര്‍ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകള്‍ക്കൊപ്പമാണ്.ജനുവരി 10 ന് ഷില്ലോംഗ് ലാജോംഗുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
ജനുവരി ഒന്‍പത് മുതലാണ് സൂപ്പര്‍ കപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍.നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുക. ഗ്രൂപ്പ് ജേതാക്കള്‍ സെമിയിലേക്ക് മുന്നേറും. ജനുവരി 24, 25 തീയതികളില്‍ സെമി ഫൈനലുകളും 28ന് ഫൈനലും അരങ്ങേറും.
ഐഎസ്എല്ലിൽ നിന്നും 12 ടീമുകളും ഐ ലീഗിൽ നിന്ന് 4 ടീമുകളുമാണ് സൂപ്പർ കപ്പിൽ കളിക്കുക.