CrimeNEWS

ഇരുമതസ്ഥരായ കമിതാക്കളെന്ന് സംശയിച്ച് സഹോദരങ്ങളെ ആക്രമിച്ചു; 9 പേര്‍ അറസ്റ്റില്‍

ബംഗളൂരു: ഇരുമതസ്ഥരായ കമിതാക്കളെന്നു സംശയിച്ച് ബെളഗാവിയില്‍ സഹോദരനെയും സഹോദരിയെയും സംഘംചേര്‍ന്നു തല്ലിച്ചതച്ച കേസില്‍ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച 23 വയസ്സുള്ള യുവാവിനെയും 21 വയസ്സുമുള്ള യുവതിയെയും ആക്രമിച്ച കേസില്‍ 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉമര്‍ സാദിഖ്, സെയ്ഫ് അലി, മുഹമ്മദ്, ആതിഫ്, അമന്‍, റിഹാന്‍, അസന്‍ എന്നിവരെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത 2 പേരും അറസ്റ്റിലായതായി ഡിസിപി റോഹന്‍ ജഗദീഷ് പറഞ്ഞു.

ഇരുവരും തടാകക്കരയിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടം വളഞ്ഞത്. സഹോദരങ്ങളാണെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ, സമീപത്തെ കെട്ടിടത്തിലേക്കു കൊണ്ടുപോയി തല്ലിച്ചതയ്ക്കുകയായിരുന്നു. യുവാവ് രക്ഷിതാക്കളെ ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: