Social MediaTRENDING

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും സഹായിക്കുന്ന ചില പാനീയങ്ങൾ

ലബന്ധം ഒരാളുടെ ദൈനംദിന ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം.എങ്കിലും ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുമ്ബോഴാണ് മലബന്ധം കൂടുതലായും ഉണ്ടാകുന്നത്.

ഇതിന്  ദൈനംദിന ജീവിതത്തിൽ കൂടുതൽ വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രതിവിധി.അതോടൊപ്പം മലബന്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.

ശര്‍ക്കര വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ടേബിള്‍സ്പൂണ്‍ ശര്‍ക്കര ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി ഉറങ്ങാൻ പോകുന്നതിനു മുമ്ബ് കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. ശര്‍ക്കരയിലെ ഉയര്‍ന്ന മഗ്നീഷ്യം ആണ് ഇതിന് സഹായിക്കുന്നത്.

Signature-ad

ഓറഞ്ച് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ വിറ്റാമിന്‍-സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.നാരങ്ങാ വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍-സിയും മറ്റും അടങ്ങിയ നാരങ്ങാ വെള്ളവും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

ആപ്പിള്‍ ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ ആപ്പിള്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം തടയാന്‍ സഹായിക്കും.ഉണക്കമുന്തിരി വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ച പാനീയമാണ് ഉണക്കമുന്തിരി വെള്ളം.

 ഇതിനായി 7 മുതല്‍ 8 ഉണക്കമുന്തിരി ഒരു രാത്രി മുഴുവൻ വെള്ളത്തില്‍ കുതിര്‍ക്കുക. രാവിലെ ഉണര്‍ന്നതിന് ശേഷം ഈ വെള്ളം കുടിക്കുക. പപ്പായ ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ ജ്യൂസ് കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.

നല്ലതായി പഴുത്ത പപ്പായ രാത്രിയിലെ ആഹാരത്തിന് ഒരു മണിക്കൂർ മുൻപ് അങ്ങനതന്നെ കഴിക്കുന്നതും രാവിലത്തെ ശോധനയ്ക്ക് നല്ലതാണ്.അതുപോലെതന്നെ കൂടുതൽ നാരുകളടങ്ങിയ ഭക്ഷണം ദിവസവും ഡയറ്റിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം.

Back to top button
error: