SportsTRENDING

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള മൂന്നാമത്തെ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള മൂന്നാമത്തെ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്.സീസണിലെ ഓരോ ക്ലബ്ബുകളുടെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കാറുള്ള  കോ എഫിഷ്യന്റ് റാങ്കിങിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വൻ മുന്നേറ്റം.
സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ പ്രകടനത്തിൽ ഒരുപാട് പുരോഗതി ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.പ്രത്യേകിച്ച് ഈ സീസണിൽ വളരെ മികച്ച രൂപത്തിലാണ് ക്ലബ്ബ് കളിക്കുന്നത്. ഒരുപാട് പ്രതിസന്ധികൾ ക്ലബ്ബിന് നേരിടേണ്ടി വന്നിരുന്നു. പല പ്രധാനപ്പെട്ട താരങ്ങളെയും പരിക്ക് മൂലം കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമായിരുന്നു. പക്ഷേ അതിനെയെല്ലാം മറികടന്നു കൊണ്ട് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത് ബ്ലാസ്‌റ്റേഴ്‌സ് ആണ്.
12 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയിട്ടുള്ളത്.8 വിജയവും രണ്ട് സമനിലയും നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റാങ്കിങ്ങിന്റെ കാര്യത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള മൂന്നാമത്തെ ക്ലബ്ബാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ്..61.8 ആണ് ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ റേറ്റിംഗ്.അതേസമയം ലോകത്തെ 2453ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. 287 സ്ഥാനങ്ങൾ താണ്ടി കൊണ്ടാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 2453ആം സ്ഥാനത്ത് എത്തിയിട്ടുള്ളത്.അതേസമയം ഇന്ത്യയിൽ   ഒന്നാം സ്ഥാനത്ത് വരുന്നത് മുംബൈ സിറ്റിയും രണ്ടാം സ്ഥാനത്ത് എഫ്സി ഗോവയുമാണ്.
64.1 ആണ് മുംബൈയുടെ റേറ്റിംഗ്. ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും ലോകത്ത് 1872ആം സ്ഥാനത്തുമാണ് ഇവർ. പക്ഷേ പഴയ റാങ്കിങ്ങിൽ നിന്നും 83 സ്ഥാനങ്ങൾ പിറകോട്ട് ഇറങ്ങുകയാണ് ഇവർ ചെയ്തിട്ടുള്ളത്. ഗോവയുടെ റേറ്റിംഗ് 62.0 ആണ്. ഇന്ത്യയിൽ രണ്ടാം സ്ഥാനത്തും ലോകത്ത് 2394ആം സ്ഥാനത്തുമാണ് ഇവർ.63 സ്ഥാനങ്ങൾ പിറകോട്ട് ഇറങ്ങിയിട്ടുണ്ട്.
മോഹൻ ബഗാൻ ഇന്ത്യയിൽ അഞ്ചാം സ്ഥാനത്തും ലോകത്ത് 2708ആം സ്ഥാനത്തുമാണ്.113 സ്ഥാനങ്ങൾ പിറകോട്ട് ഇറങ്ങേണ്ട  അവസ്ഥയാണ് അവർക്കുണ്ടായിരിക്കുന്നത്.

Back to top button
error: