തിരുവനന്തപുരം: ഒരു കുടുംബം ഒരു സംരംഭം എന്ന സർക്കാരിന്റെ മുദ്രാവാക്യം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നിരവധി പേരെ സംരംഭക ലോകത്തേക്ക് എത്തിച്ചെന്ന് മന്ത്രി പി രാജീവ്.
എഴുത്തുകാരി കൂടിയായ ലക്ഷ്മി രാജീവ് ഇക്കൂട്ടത്തിലൊരാളാണെന്നും മന്ത്രി പറഞ്ഞു Ila for elegance എന്ന പേരിൽ പുതിയ ബ്രാന്റ് ആരംഭിക്കുകയും അതിന് കീഴിൽ എണ്ണ, വിവിധ തരം ക്രീമുകൾ, സിറം, സോപ്പുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യുന്ന സംരംഭയാണിന്ന് ലക്ഷ്മി.
വീട്ടിലെ ആവശ്യത്തിനായി നിർമ്മിച്ചിരുന്ന തലയിൽ തേക്കുന്ന എണ്ണയാണ് വ്യാവസായിക ഉൽപ്പന്നമായി ഇവർ വിപണിയിലേക്കിറക്കിയത്. സുഹൃത്തുക്കൾക്കായി ആരംഭിച്ചതാണെങ്കിലും ഇപ്പോൾ വിദേശ രാജ്യങ്ങളിലും ആവശ്യാനുസരണം ഉൽപ്പന്നങ്ങളെത്തിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.
കേരളത്തിൽ വനിതാ സംരംഭകർക്ക് ഇപ്പോൾ നല്ലകാലമാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുള്ള കാര്യമല്ലെന്നും കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ സംരംഭക വർഷത്തിന്റെ ഭാഗമായി 66000ത്തോളം വനിതാ സംരംഭകരാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു .ഇക്കൂട്ടത്തിൽ തന്റെ സംരംഭത്തെ കൂടുതൽ വളർച്ചയിലേക്ക് കൊണ്ടുപോകാൻ ശ്രീമതി. ലക്ഷ്മിക്ക് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു .