IndiaNEWS

ചൈനക്ക് തിരിച്ചടി ;ഇനി രാജ്യത്ത് ഗുണനിലവാരമില്ലാത്ത വൈദ്യുതി സാധനങ്ങള്‍ വില്‍ക്കാനാകില്ല

ന്യൂഡൽഹി: ഇന്ത്യൻ ഇലക്‌ട്രിക് വിപണിയില്‍  നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഒരുപാട് ഉണ്ടായിട്ടും നിലവാരമില്ലാത്ത വൈദ്യുതി ഉല്‍പന്നങ്ങളുടെ വില്‍പന തുടരുകയാണ്.

ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ കാരണം വൈദ്യുതി അപകടങ്ങളും പതിവാണ്. ഇത് തടയാൻ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ഇത്തരം ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്ക് യാതൊരു കുറവുമില്ല.എന്നാൽ ഇനി ഏതെങ്കിലും കടയുടമ നിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുകയോ, ഏതെങ്കിലും കമ്ബനി ഉല്‍പാദനത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പിഴയും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകും.

Signature-ad

ഇത്തരം വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനും ഈ വസ്തുക്കളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി  സര്‍ക്കാര്‍ നിര്‍ബന്ധിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തരവ് പ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ്സ് (BIS) അടയാളമില്ലാത്ത സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും വില്‍ക്കാനും വ്യാപാരം ചെയ്യാനും ഇറക്കുമതി ചെയ്യാനും സംഭരിക്കാനും കഴിയില്ല.

ബിഐഎസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍  രണ്ട് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം രൂപയില്‍ കുറയാത്ത പിഴയോ ലഭിക്കാം.നേരത്തെ, സ്മാര്‍ട്ട് മീറ്ററുകള്‍, വെല്‍ഡിംഗ് റാഡുകള്‍, ഇലക്‌ട്രോഡുകള്‍, അഗ്നിശമന ഉപകരണങ്ങള്‍, ഇലക്‌ട്രിക് സീലിംഗ് ഫാനുകള്‍, ഗാര്‍ഹിക ഗ്യാസ് സ്റ്റൗ എന്നിവയുള്‍പ്പെടെ നിരവധി ഇനങ്ങള്‍ക്ക് സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Back to top button
error: