NEWS

കടയ്ക്കാവൂരിൽ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അമ്മക്ക് ജാമ്യം നൽകുന്നതിനെതിരെ സർക്കാർ

തിരുവനന്തപുരം കടക്കാവൂരിൽ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇത് കുടുംബപ്രശ്നം മാത്രമല്ലെന്നും മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.

അമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായകമായ വിവരങ്ങൾ ലഭിച്ചതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. ചില മരുന്നുകൾ അമ്മ കുട്ടിക്ക് നൽകിയതായി മൊഴിയുണ്ട്. പരിശോധനയിൽ ഈ മരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

Signature-ad

കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി കൂടി പരിശോധിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകുക.

Back to top button
error: