IndiaNEWS

മൈസൂരിൽ കെ.എസ്.ആര്‍.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച്‌ നാലുമരണം

മൈസൂർ: കർണാടകയിലെ ഹുൻസൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. ബസ് ഡ്രൈവര്‍ അടക്കം ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.

വീരാജ്പേട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എ 51 എ.ജെ. 0279 ഇലക്‌ട്രിക് ബസും എച്ച്‌.ഡി കോട്ടെയില്‍നിന്ന് പെരിയപട്ടണയിലെ ഇഞ്ചിപ്പാടത്തേക്ക്  യാത്രികരുമായി പോകുകയായിരുന്ന കെ.എ 12 പി. 1968 ജീപ്പുമാണ് അപകടത്തില്‍പെട്ടത്.

Signature-ad

മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പെരിയപട്ടണയിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്നു ജീപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: