ഉത്തർപ്രദേശിലെ നോയിഡയില്‍ ഇരുപത്തിയാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
നോയിഡയിലെ ഒരു ഷോപ്പിംഗ് മാളിന് സമീപം അഞ്ച് പേര് ചേര്‍ന്നാണ് 26 കാരിയായ പെണ് കൂട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തി എന്നും മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്.
ഒളിവില്‍ പോയ രണ്ടു പേര്‍ക്കായുളള തിരച്ചില്‍ തുടരുന്നു. ഗൗതം ബുദ്ധ നഗര്‍ സ്വദേശികളായ രാജ് കൂമാര്‍ , വികാസ്, ആസാദ് എന്നിവരാണ് അറസ്റ്റിലായത്. രവി, മെഹ്മി എന്നിവര്‍ ഒളിവിലാണ്. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.