KeralaNEWS

ഉത്തരവാദിത്വ ടൂറിസം:  കോടികളുടെ വരുമാനവുമായി കോട്ടയം ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാനത്ത് വമ്ബൻ ഹിറ്റായി ഉത്തരവാദിത്വ ടൂറിസം.കോടികളുടെ വരുമാനമാണ് ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി  ഇക്കുറി നേടിയത്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം 12 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാറിലേക്ക് എത്തിയത്. സംസ്ഥാനത്തെ 23,786 യൂണിറ്റുകള്‍ വഴിയാണ് ഈ നേട്ടം. പ്രധാനമായും കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണം, ടൂര്‍ ഗൈഡിംഗ്, ടൂര്‍ പാക്കേജുകള്‍, ഭക്ഷണ വില്‍പ്പന, ഭക്ഷ്യ ഉല്‍പ്പാദനം, ഭക്ഷ്യ സംസ്കരണം, കൃഷി, സംരക്ഷണം, ആയുര്‍വേദം, കണ്‍സള്‍ട്ടൻസി സേവനം, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് വരുമാനം ലഭിച്ചിരിക്കുന്നത്.

വരുമാനത്തില്‍ കോട്ടയം ജില്ലയാണ് ഒന്നാമത്.രണ്ടാം സ്ഥാനത്ത് കോഴിക്കോടാണുള്ളത്.അടുത്ത ഘട്ടത്തില്‍ റൂറല്‍ ടൂറിസം, വില്ലേജ് ടൂറിസം, അഗ്രി ടൂറിസം, ഫാം ടൂറിസം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനം സജീവമാക്കാൻ പദ്ധതിയിടുന്നുണ്ട്.വിവിധ മേഖലകള്‍ പരിപോഷിപ്പിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി പരിശീലനം നല്‍കുന്നതാണ്.

Signature-ad

മള്‍ട്ടി നാഷണല്‍ കമ്ബനികളുടെ സാമൂഹിക ഉത്തരവാദിത്വ പദ്ധതി വഴിയും, ബാങ്കുകളുടെ സഹായത്തോടെയും പ്രവര്‍ത്തന ഫണ്ട് സമാഹരിക്കും.

Back to top button
error: