Movie

‘മലൈക്കോട്ടെ വാലിബൻ’ ജനുവരി 25 ന് എത്തും: സെൻസറിങ് പൂർത്തിയായി, ഹിന്ദി ദൈർഘ്യം രണ്ട് മണിക്കൂർ ഏഴ് മിനിറ്റ്

       ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ബ്രഹ്മാണ്ഡ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഹിന്ദി സെൻസറിങ് മുംബൈയിൽ പൂർത്തിയായി. രണ്ട് മണിക്കൂർ ഏഴ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. എന്നാൽ മലയാളത്തിലേക്ക് വരുമ്പോൾ ദൈർഘ്യം മാറാൻ സാധ്യതയുണ്ട്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിഭന്‍ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്.

മലയാളം ഉൾപ്പെടെ നാല് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ജനുവരി 25നാണ്  റിലീസ്. ഫാന്റസി ത്രില്ലർ മോഡിൽ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പിഎസ് റഫീഖ് ആണ്. ‘ചുരുളി’ക്കു ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. സം​ഗീതം ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ള. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘പുന്നാര കാട്ടിലെ പൂവനത്തിൽ’ എന്ന് തുടങ്ങുന്ന ആദ്യ ​​ഗാനത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്.

Signature-ad

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Back to top button
error: