KeralaNEWS

കൊല്ലത്ത് 118 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു;വീട്ടമ്മ അറസ്റ്റില്‍

കൊല്ലം: അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്ത് എക്സൈസ് വകുപ്പ്.ശക്തികുളങ്ങര സ്വദേശി ശ്രീകുമാറിന്റെ വീട്ടിൽ നിന്നുമാണ് മദ്യം പിടിച്ചെടുത്ത്.
ഇയാൾ ഓടി രക്ഷപ്പെട്ടെങ്കിലും ഭാര്യ സരിതയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്നാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്.

കൊല്ലം ഐബി പിഒ ശ്രീകുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. ശ്രീകുമാറിന്റെ വാഹനത്തില്‍ നിന്നും വീടിനുള്ളില്‍ നിന്നുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. ആകെ 59 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്.

Signature-ad

എക്സൈസ് സംഘത്തെ കണ്ടപ്പോള്‍ വാവ എന്ന വിളിപ്പേരുള്ള ശ്രീകുമാര്‍  ഓടി രക്ഷപ്പെടുകയായിരുന്നു.ശ്രീകുമാറിനെ രണ്ടാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തു.

Back to top button
error: