KeralaNEWS

പിഞ്ചുകുഞ്ഞിനെ അടിച്ച്‌ കൈയുടെ എല്ലൊടിച്ച സംഭവം; അമ്മയ്‌ക്കും ആണ്‍സുഹൃത്തിനുമെതിരെ കേസെടുത്തു

ആലപ്പുഴ: ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയ്‌ക്കും സുഹൃത്തിനുമെതിരെ കേസെടുത്തു. ഐപിസി 324, 326 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവുമാണ് കേസ്.

കുത്തിയതോട് പോലീസിന്റേതാണ് നടപടി. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Signature-ad

സാരമായി പരിക്കേറ്റ കുഞ്ഞ് നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്താനാണ് പരിക്കേറ്റത്. കുഞ്ഞിന്റെ കൈയില്‍ പൊട്ടലുണ്ടായതായും ശരീരം മുഴുവൻ ചൂരലുകൊണ്ട് അടിച്ച പാടുകള്‍ ഉള്ളതായും പോലീസ് അറിയിച്ചു.

അമ്മ ദീപയും അച്ഛൻ ബിജുവും ഏതാനും നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ആലപ്പുഴയില്‍ അമ്മയോടൊപ്പമായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. ഇവർക്കൊപ്പമായിരുന്നു അമ്മയുടെ സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം കുഞ്ഞിനെ ബിജുവിന്റെ വീട്ടിലെത്തി കൃഷ്ണകുമാര്‍ ഏല്‍പ്പിച്ചു. അപ്പോഴാണ് മകന്റെ ശരീരത്തിലെ ചൂരല്‍ പാടുകള്‍ വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുഞ്ഞ് അതിക്രൂര മര്‍ദ്ദനത്തിന് വിധേയനായിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

Back to top button
error: