SportsTRENDING

സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ വാനിന്ദു ഹസരങ്ക ശ്രീലങ്കന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവും

കൊളംബൊ: വാനിന്ദു ഹസരങ്ക ശ്രീലങ്കൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവും. ദസുൻ ഷനകയ്ക്ക് പകരമാണ് നിയമനം. അടുത്തമാസം സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലാവും ഹസരങ്ക ലങ്കയെ നയിക്കുക. പരിക്കേറ്റ ഹസരങ്ക ഓഗസ്റ്റ് മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഏകദിന ലോകകപ്പിലും താരത്തിന് കളിക്കാന് കഴിഞ്ഞിരുന്നില്ല. ഏകദിനത്തിൽ ദസുൻ ഷനകയും ടെസ്റ്റിൽ ദിമുത് കരുണരത്‌നെയും നായകൻമാരായി തുടരും.

ഐപിഎൽ താരലേലത്തിൽ ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. ഒന്നര കോടിയിൽ തുടങ്ങിയ ഹസരങ്കയുടെ ലേലത്തിൽ മറ്റു ടീമുകളൊന്നും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഹസരങ്കയെ അടിസ്ഥാന വിലക്ക് സ്വന്തമാക്കാൻ ഹൈദരാബാദിനായത്.

Signature-ad

അടുത്തിടെയാണ് ശ്രീലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. 2017ൽ ശ്രീലങ്കൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് താരം 48 ഏകദിനങ്ങളിലും 58 ടി20 മത്സരങ്ങളിലും ശ്രീലങ്കൻ ടീമിനായി കളിച്ചു. 158 വിക്കറ്റുകളും 1365 റൺസും രണ്ട് ഫോർമാറ്റിൽ നിന്നുമായി നേടി. ഇത്തവണ ഏകദിന ലോകകപ്പിൽ ശ്രീലങ്ക യോഗ്യത നേടുമ്പോൾ താരത്തിന്റെ സംഭാവന വലുതായിരുന്നു. 22 വിക്കറ്റുകൾ വീഴ്ത്തിയ താരം വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി.

Back to top button
error: