LIFEMovie

ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചത്: താര കല്യാൺ

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ താരമായ താര കല്യാൺ സോഷ്യല്‍ മീഡിയയിലും സജീവമാണ്.എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചതെന്ന താരയുടെ  വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

  വീഡിയോ വൈറലായതോടെ താരയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്.

Signature-ad

  ‘ എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്.സത്യത്തിൽ ഞാൻ ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്. ഇങ്ങനെ പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ. പക്ഷേ ലൈഫില്‍ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്.ഇപ്പോൾ എനിക്കത് ലഭിക്കുന്നു.”താരം പറഞ്ഞു.

കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. അതിന് വേണ്ടി ജീവിച്ച്‌, ‍‍ജീവിതം ഓടി തീര്‍ത്തു. ഇപ്പോള്‍ ഒരു ആറു വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ് ജീവിതം. ആരും ഇത് കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, പുരുഷനാണോ, കുട്ടിയാണോ എന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണെന്നും താര കല്യാണി കൂട്ടിച്ചേർത്തു.

Back to top button
error: