കുറവിലങ്ങാട്: കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡന്റും മുതിർന്ന പത്രപ്രവർത്തകനുമായ ജോൺ ജോസഫ് (ജോജോ ആളോത്ത് -50) അന്തരിച്ചു. രണ്ടു പതിറ്റാണ്ടായി മംഗളം ദിനപത്രത്തിന്റെ കുറവിലങ്ങാട് ലേഖകനായിരുന്ന ജോജോ സി.പി.ഐയുടെ കുറവിലങ്ങാട്ടെ പ്രാദേശിക നേതാവായിരുന്നു. കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
സംസ്കാര ശുശ്രൂഷ ഞായർ ഉച്ചയ്ക്ക് 1.30 ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ഫെറോന പള്ളിയിൽ. മൃതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടിൽ കൊണ്ടുവരും. ആളോത്ത് പരേതനായ ജോസഫിൻ്റെ മകനാണ്. ഭാര്യ ലിസി കുറവിലങ്ങാട് വേങ്ങമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജിലു ജിസ് ജോൺ, അമ്മാൾ ക്ലാര ജോൺ (ബിരുദാനന്തര വിദ്യാർത്ഥിനി, സെൻ്റ് തോമസ് കോളജ് പാലാ), അലൻ ജെ. ആളോത്ത് (നിയമ വിദ്യാർത്ഥി- ഭാരത് മാതാ ലോ കോളജ്, അലുവ).
ജോജോ ആളോത്തിന്റെ നിര്യാണത്തിൽ എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ അനുശോചിച്ചു. പരേതൻ കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡന്റ്, സി.പി.ഐ. കടുത്തുരുത്തി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം, ഫാം വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.