ചങ്ങനാശ്ശേരി ബെവ്കോ ഔട്ട്ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
അതേസമയം ക്രിസ്മസിന് കേരളം മൊത്തം കുടിച്ചു തീര്‍ത്തത് 230.47 കോടിയുടെ മദ്യമാണ്.മൂന്ന് ദിവസം കൊണ്ട് വെയര്‍ ഹൗസ് വില്‍പ്പന ഉള്‍പ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 210. 35 കോടി രൂപയായിരുന്നു.
ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ക്രിസ്മസ് തലേന്ന് ഔട്ട്ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു.
കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് ബിവ്റേജസ് കോര്‍പറേഷൻ 65 കോടി രൂപയുടെ മദ്യമാണ് വിറ്റത്.തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. തിരുവനന്തപുരം ചാല റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
അന്ന് വില്‍പനയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ചാലക്കുടി. ഇവിടെ 70.72 ലക്ഷം രൂപയുടെ വില്‍പന നടന്നു. മൂന്നാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടെ മദ്യമാണ് അന്ന് വിറ്റത്.