NEWSWorld

അതിവേഗം വ്യാപനം, ജെഎൻ1 വകഭേദം അപകടകരമോ…?  ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ഇതാ

     കൊറോണ വൈറസ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ നിരീക്ഷണം വർധിപ്പിക്കാൻ ലോകാരോഗ്യ സംഘടന അഭ്യർഥിച്ചു. കോവിഡ് 19 ഉം അതിന്റെ പുതിയ ഉപ- വകഭേദമായ ജെഎൻ1, ഇൻഫ്ലുവൻസ എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ  വ്യക്തികളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ്-19 വൈറസ് ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലും വികസിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായും അതേസമയം ജെഎൻ1 പൊതുജനാരോഗ്യത്തിന് അപകടകരമല്ലെന്ന് നിലവിലെ തെളിവുകൾ കാണിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു.

Signature-ad

ശൈത്യകാലത്ത് കേസുകൾ വർധിച്ചേക്കാം

സമീപ ആഴ്ചകളിൽ പല രാജ്യങ്ങളിലും ജെഎൻ1 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ ഇതിന്റെ വ്യാപനം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  പ്രത്യേകിച്ച് ശൈത്യകാലത്ത് ജെഎൻ1 കേസുകളിൽ വർധനവുണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു.

അവധിക്കാലത്ത് ആളുകൾ പതിവിലും കൂടുതൽ യാത്ര ചെയ്യുകയും ഒത്തുകൂടുകയും വീടിനുള്ളിൽ ഒരുമിച്ച് സമയം ചിലവഴിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സംരക്ഷണ നടപടികൾ സ്വീകരിക്കുകയും അസുഖം വന്നാൽ കൃത്യസമയത്ത് ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Back to top button
error: