KeralaNEWS

മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് നാളെ കൊടിയേറും, 29ന് സമാപനം

    ബേപ്പൂർ അന്താരാഷ്ട്ര വാട്ടർഫെസ്റ്റിന് ഒരുക്കമായി. വാട്ടർ സ്പോട്സ് ഇനങ്ങൾ ഉൾപ്പെടെ കാഴ്ചക്കാർക്ക് ഉത്സവാനുഭവം സമ്മാനിച്ചാവും നാളെ മുതൽ പരിപാടി നടക്കുക. ടുറിസം വകപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ പരിപാടി ഉദ്ഘാടനം ചെയ്യും. ബേപ്പൂർ മറീനയിലും നല്ലൂരിലും കോഴിക്കോട് ബീച്ചിലുമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തിൽ കേരളത്തിന് ഇടം നേടി കൊടുത്തു കൊണ്ടാണ് ബേപ്പൂർ ഇൻ്റർ നാഷണൽ ഫെസ്റ്റ് മൂന്നാം സീസണ് അരങ്ങേറുക.

സാഹസിക ഇനങ്ങൾക്ക് പുറമെ നാടൻ തോണി തുഴച്ചിൽ മുതൽ ചൂണ്ടയിടൽ വരെ നിരവധി മത്സരങ്ങൾ, രുചി വൈഭവം തുറന്ന് കാട്ടുന്ന ഭക്ഷ്യമേള, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ കോഴിക്കോടിന് പുത്തൻ അനുഭവം സമ്മാനിക്കുന്നതാവും മൂന്നാം സിസൺ. 5 രാജ്യങ്ങളുടെ പങ്കാളിത്തുത്താടെ വ്യതാസ്തമായ കൈറ്റ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്.

Signature-ad

ടൂറിസം കാർണിവൽ, വുഡ് ഫെസ്റ്റിവൽ, ഫുഡ് ആൻഡ് ഫ്ലീ മാർക്കറ്റ് തുടങ്ങിയ മുഴുവൻ ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ ഉണ്ടാവും
26ന് സൈക്ലിങ്, സിറ്റ് ഓൺ ടോപ്പ് അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്, സിറ്റ് ഓൺ ടോപ്പ്, 27ന്സ്റ്റാൻഡ് അപ്പ് പാഡിൽ റേസ്, ഡിങ്കി ബോട്ട് റേസ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, വലയെറിയൽ, ഫ്ലൈ ബോർഡ് ഡെമോ എന്നിവയും 28ന് ബാംബൂ റാഫ്റ്റിങ് റേസ്, സെയിലിങ് റഗാട്ട, സീ കയാക്ക് റേസ് എന്നിവയും 29ന് ഫൈബർ കാനായ് റേസ്, സെയിലിങ് റഗാട്ട, ആംഗ്ലിങ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, ചുരുളൻ വള്ളം റേസ് തുടങ്ങിയ ഇനങ്ങളും നടത്തും. 29നാണ് സമാപനം.

  ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂർ മറൈൻ ബീച്ച്, ബേപ്പൂർ പരിസരം , ചാലിയം ബീച്ച് എന്നിവിടങ്ങളിൽ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ബീച്ച് പരിസരത്ത് നിന്നും പ്ലാസ്റ്റിക്ക്, ജൈവ- അജൈവ മാലിന്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് വൃത്തിയാക്കി.

Back to top button
error: