IndiaNEWS

ദാവൂദിന്റെ മുംബൈയിലെ സ്വത്ത് ലേലം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്നഗിരിയിലെയും സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്യും. ജനുവരി അഞ്ചിനാണ് ലേലം. ബംഗ്ലാവും മാമ്പഴത്തോട്ടവും അടക്കം നാല് സ്വത്തുവകകള്‍ നേരത്തെ ഫോറിന്‍ എക്സ്ചേഞ്ച് ആക്ട് പ്രകാരം കണ്ടുകെട്ടിയിരുന്നു. ഇവയാണ് ലേലം ചെയ്യുന്നത്.

നേരത്തെയും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ കേന്ദ്രം ലേലം ചെയ്തിരുന്നു. 4.53 കോടി വിലവരുന്ന റസ്റ്റോറന്റും 3.53 കോടി മൂല്യം വരുന്ന ആറ് ഫ്ളാറ്റുകളും 3.52 കോടിയുടെ ഗസ്റ്റ് ഹൗസുമായിരുന്നു ലേലം ചെയ്തത്. രത്നഗിരി ഖേദ് ജില്ലയിലെ വസ്തുക്കള്‍ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Signature-ad

അതിനിടെ, ദാവൂദ് മരിച്ചതായി അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇയാളുടെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീല്‍ അത് നിഷേധിച്ച് രംഗത്തെത്തി. ദാവൂദ് ആരോഗ്യവാനാണെന്നും വിഷബാധയേറ്റെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ഛോട്ടാ ഷക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പതിറ്റാണ്ടുകളായി ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിലാണ് താമസിക്കുന്നത്. 1992ലെ മുംബൈ സ്ഫോടനപരമ്പരക്ക് പിന്നാലെയാണ് ദാവൂദ് പാകിസ്താനിലേക്ക് കടന്നത്.

 

Back to top button
error: