KeralaNEWS

കോന്നി ആനക്കൂട്ടിൽ  സഞ്ചാരികള്‍ക്കായി  ആനയൂട്ടും സെൽഫിയും

ത്സവ പറമ്ബുകളിലും തടി പിടിക്കുന്നിടത്തും ആനയെത്തുമ്ബോള്‍ ആവേശത്തോടെ ഓടിയെത്തുന്ന ഒരു ബാല്യം നമുക്കെല്ലാം ഉണ്ടായിരുന്നു.

ആനയ്ക്കടുത്തുകൂടി ചുറ്റിത്തിരിഞ്ഞു നടക്കുമെങ്കിലും പോയി തൊടാനോ ഒരു ഫോട്ടോ എടക്കാനോ ഒന്നും കഴിഞ്ഞിട്ടുണ്ടാവില്ല. ക്ഷേത്രങ്ങളിലും മറ്റും ആനയൂട്ട് ഉണ്ടെങ്കിലും അതൊന്നും എല്ലാവര്‍ക്കും സാധിച്ചെന്നും വരില്ല. ഇതൊക്കെ പണ്ടത്തെ കഥകളാണ്.

Signature-ad

ഇന്നിപ്പോള്‍ ആനയെ ഒന്നു തൊടാനും അടുത്തു നിന്ന് ഫോട്ടോ എടുക്കാനും വലിയ ബുദ്ധിമുട്ടില്ല. വേണമെങ്കില്‍ ഒരുരള ആനവായില്‍ വെച്ചു കൊടുക്കാനും കഴിയും. പത്തനംതിട്ടയിലെ കോന്നി ആനക്കൂട്ടിലാണ് സഞ്ചാരികള്‍ക്കായി നടത്തിയിരുന്ന ആനയൂട്ട് പുനരാരംഭിച്ചിരിക്കുന്നത്. കേരളാ വനംവകുപ്പും ഇക്കോ ടൂറിസം പദ്ധതിയും സംയുക്തമായാണ് സഞ്ചാരികള്‍ക്ക് ആനയൂട്ട് നടത്താൻ അവസരം നല്കിയിരിക്കുന്നത്.

ആനയുടെ അഴക് ആവോളം തൊട്ടടുത്തു നിന്ന് കണ്ട് ആസ്വദിക്കുന്നതിനേക്കാള്‍ സന്തോഷം ആനപ്രേമികള്‍ക്ക് മറ്റൊന്നുമില്ല. കൂടെ ഒരുരുള ആനയുടെ വായില്‍ കൊടുക്കാൻ കൂടി കഴിഞ്ഞാല്‍ ഡബിള്‍ ധമാക്കയും. ഇത്തരമൊരു അവസരമാണ് കോന്നി ആനക്കൂട് ഒരുക്കിയിട്ടുള്ളത്. സഞ്ചാരികള്‍ക്ക് ആനയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുവാനും അവസരമുണ്ട്.

 

ആനയൂട്ട് നടത്തുന്നവര്‍ക്ക് ആനയ്ക്ക് സമീപം നില്‍ക്കുവാനും ഫോട്ടോ, വീഡിയോ എന്നിവ എടുക്കാനും സാധിക്കും. ആനയ്ക്കൊപ്പം സെല്‍ഫിയാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. രണ്ടര വയസ്സുള്ള കൊച്ചയ്യപ്പൻ ഉള്‍പ്പെടെ ആറ് ആനകളാണ് കോന്നി ആനക്കൂട്ടിലുള്ളത്.

Back to top button
error: