KeralaNEWS

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ  ഷൂ എറിഞ്ഞ കേസ്; മാധ്യമപ്രവര്‍ത്തകയെയും പ്രതി ചേര്‍ത്തു

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കെഎസ് യു  പ്രവർത്തകർ ഷൂ എറിഞ്ഞ കേസില്‍ മാധ്യമപ്രവര്‍ത്തകയെയും പ്രതിചേര്‍ത്തു.

24 ന്യൂസിലെ കൊച്ചി റിപ്പോര്‍ട്ടര്‍ വിനീത വി.ജിയെയാണ് ഗൂഢാലോചന കുറ്റംചുമത്തി എറണാകുളം കുറുപ്പുംപടി പൊലീസ് പ്രതി ചേര്‍ത്തത്. കേസിലെ അഞ്ചാം പ്രതിയാണ് വിനീത.ഐപിസി 120(ബി), 283, 308, 353, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഈ മാസം പത്താം തീയതി നവകേരള യാത്രയുടെ ഭാഗമായി പെരുമ്ബാവൂരില്‍ നിന്ന് കോതമംഗലത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്യുന്നതിനിടെയാണ് കെഎസ് യു പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ ഷൂ എറിഞ്ഞത്. സംഭവം നടക്കുന്ന സമയം വിനീത സ്ഥലത്തുണ്ടായിരുന്നു, ഷൂ എറിയുന്ന ദൃശ്യങ്ങള്‍ 24ലെ ക്യാമറാമാന് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

Signature-ad

 

നേരത്തേ കേസില്‍ മൂന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനടക്കം പൊലീസ് കേസെടുത്തിരുന്നു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു നടപടി.

Back to top button
error: