Lead NewsNEWS

കങ്കണ ഋതിക് റോഷന് ലൈംഗികമായി അടിമപ്പെട്ടു, അർണാബിന്റെ പുറത്തുവന്ന ചാറ്റുകളിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസാമിയുടെ പുറത്തുവന്ന ചാറ്റുകളിലെ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയക്കാർ മുതൽ സിനിമാതാരങ്ങൾ വരെ ചാറ്റുകളിൽ പരാമർശിക്കപ്പെടുന്നു. 2017 ഒക്ടോബർ ഏഴാം തീയതി അർണാബും ബാർക് സി ഇ ഒ പാർത്തോ ദാസും തമ്മിലുള്ള ചാറ്റുകളിലാണ് ഋതിക്കും കങ്കണയും കടന്നുവരുന്നത്. കങ്കണയ്ക്ക് “ഇറാട്ടോമാനിയ” ആണെന്ന് അർണാബ് പറയുന്നു.കങ്കണ ഋതിക്കിന് ലൈംഗികമായി അടിമപ്പെട്ടു എന്നും അർണാബ് കൂട്ടിച്ചേർക്കുന്നു. കങ്കണ പരിധി വിടുന്നുണ്ടെന്നും ആളുകൾക്ക് അവളെ പേടിയാണെന്നും അർണാബ് പറയുന്നു.

പുൽവാമ, ബാലാക്കോട്ട് ആക്രമണങ്ങളെ കുറിച്ചും അർണാബ് ഗോസാമിയും പാർത്തോ ദാസ് ഗുപ്തയും സംസാരിക്കുന്നുണ്ട്.40 ഓളം ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണത്തിൽ അർണാബ് സന്തോഷം പങ്കുവെക്കുന്നുണ്ട്. “വലിയ വിജയം” എന്നാണ് സംഭവത്തെക്കുറിച്ച് അർണാബ് പരാമർശിക്കുന്നത്. ആക്രമണത്തെക്കുറിച്ച് മറ്റു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുമുൻപ് റിപ്പബ്ലിക്കിന് റിപ്പോർട്ട് ചെയ്യാൻ സാധിച്ചു. ഇത്തവണ നമ്മൾ വിജയിച്ചു എന്നും അർണാബ് സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.

Signature-ad

ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്നു ദിവസം മുൻപ് അർണാബ് അറിഞ്ഞെന്ന് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. 2019 ഫെബ്രുവരി 23 ലെ ചാറ്റിൽ ആണ് ഇക്കാര്യങ്ങൾ പറയുന്നത്. മൂന്ന് ദിവസത്തിനുശേഷം 26-നാണ് ബാലാക്കോട്ട് ആക്രമണം നടത്തിയത്.

രാജ്യത്ത് ഉടൻ വലിയ എന്തെങ്കിലും സംഭവിക്കും എന്ന് അർണാബ് പറയുന്നു. ദാവുദ് എന്ന് പാർത്തോ തിരിച്ചു ചോദിക്കുന്നു അല്ല സർ,പാകിസ്ഥാൻ, എന്തെങ്കിലും പ്രധാനമായും ഇത്തവണ നടക്കും എന്നായിരുന്നു അർണാബിന്റെ മറുപടി. കൊള്ളാം എന്ന് പറഞ്ഞ പാർത്തോ ഈ സീസണിൽ വലിയ മനുഷ്യന് ഇത് നല്ലതാണ്.അപ്പോൾ അദ്ദേഹം തെരഞ്ഞെടുപ്പ് തൂത്തുവാരും. സാധാരണ ആക്രമണം ആയിരിക്കുമോ എന്നും പാർത്തോ ചോദിക്കുന്നു. സാധാരണ അക്രമണത്തേക്കാൾ വലുത് എന്നായിരുന്നു അർണാബിന്റെ മറുപടി.

വലിയ മനുഷ്യൻ,തെരഞ്ഞെടുപ്പ് നേട്ടം തുടങ്ങിയ വാക്കുകൾ വലിയ ചർച്ചയാണ് തൊടുത്തു വിടുന്നത്. ആരാണ് ആ വലിയ മനുഷ്യൻ,ആർക്കാണ് തെരഞ്ഞെടുപ്പ് നേട്ടം തുടങ്ങി ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു.

ടി ആർ പി തട്ടിപ്പുമായി ബന്ധപ്പെട്ട അർണാബിന്റെയും പാർത്തോയുടെയും ചാറ്റുകളും പുറത്ത് വന്നിരുന്നു. ടി ആർ പി റേറ്റിംഗ് റിപ്പബ്ലിക് ടിവിക്ക് അനുകൂലമാക്കാൻ ഇരുവരും ഗൂഡാലോചന നടത്തി എന്ന് ചാറ്റുകളിൽ നിന്ന് തെളിയുകയാണ്. കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ പിന്തുണയും സഹായവും ലഭ്യമാക്കാമെന്ന് അർണാബ് പാർത്തോയോട് പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം തനിക്ക് ലഭിക്കുമോ എന്നാണ് പാർത്തോ ചോദിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉള്ളവർ , കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുമായുള്ള ബന്ധം കൃത്യമായി തന്നെ അർണാബിന്റെ ചാറ്റുകളിൽ വ്യക്തമാണ്. മാധ്യമ പ്രവർത്തകരെ കുറിച്ചും അർണാബ് ദുഷിപ്പ് പറയുന്നുണ്ട്. അവതാരകൻ രജത്ത് ശർമ മണ്ടനും ചതിയനും ആണെന്നാണ് അർണാബിന്റെ ഭാഷ്യം. അവതാരക നവിക കുമാർ അർണാബിന് “കച്ചറ”യാണ്.

ചാറ്റിൽ എ എസ് എന്നയാളെ കുറിച്ചും പരാമർശമുണ്ട്. എ എസ് എന്നത് അമിത്ഷാ ആണോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ബാർക്കിനെതിരെ നിശബ്ദത പാലിക്കാൻ ട്രായിയെ പ്രേരിപ്പിക്കണം എന്നാണ് പാർത്തോ ദാസ് ആവശ്യപ്പെടുന്നത്. ഇത് എ എസ് വഴി നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നു. ട്രായിയുടെ നടപടി എ എസിന്റെ രാഷ്ട്രീയ താൽപര്യത്തിന് എങ്ങനെ വിരുദ്ധമാകുന്നു എന്നതിന് തെളിവായി മൂന്ന് പോയിന്റുകൾ നൽകാൻ അർണാബ് പാർത്തോയോട് ആവശ്യപ്പെടുന്നുണ്ട്.

Back to top button
error: