KeralaNEWS

ബൈക്കും കാറും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവതിക്ക് ഗുരുതര പരുക്ക്

   ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുചക്ര വാഹന യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് ജില്ലയിലെ മുക്കത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയായ കുത്തന്നൂര്‍ പുല്ലാനിക്കാട് ഷിജില്‍ ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ് മരണപ്പെട്ട ഷിജില്‍.

മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷനില്‍  ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. മുക്കം ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്തേക്ക് വന്ന കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

Signature-ad

ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികരായ യുവാവിനെയും യുവതിയെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന യുവതി ചികിത്സയില്‍ തുടരുന്നു.

Back to top button
error: