KeralaNEWS

ഭാര്യക്ക് ഫോണില്‍ സന്ദേശം; ബസുടമയുടെ ആക്രമണത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചെറായി: ഭാര്യക്ക് ഫോണില്‍ സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യബസ് ഡ്രൈവറെ ഇരുമ്ബുവടിക്കടിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ ബസ്സുടമയെ മുനമ്ബം പോലീസ് അറസ്റ്റ് ചെയ്തു.

 മുനമ്ബം ബസ് സ്റ്റാൻഡില്‍ വെച്ചായിരുന്നു സംഭവം.ഡ്രൈവറായ മുനമ്ബം ചമ്ബങ്ങാട്ട് ശ്യാമി(32)നെ ആക്രമിച്ച കേസിൽ ബസുടമ പള്ളിപ്പുറം പല്ലേക്കാട്ട് സജിത്തി(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാം ആശുപത്രിയിൽ ചികിത്സയിലാണ്. സജിത്തിനോടൊപ്പം ഇയാളുടെ ഭാര്യയും സഹോദരിയും കേസിലെ പ്രതികളാണ്.

Signature-ad

മുനമ്ബം ഇൻ ചാര്‍ജ് സി.ഐ. എ.എല്‍. യേശുദാസ്, എസ്.ഐ. മാരായ എം. അനീഷ്, ടി.കെ. രാജീവ്, എ.എസ്.ഐ. എം.വി. രശ്മി, എന്നിവരാണ് കേസ് അന്വേഷിച്ച്‌ പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: