തിരുവനന്തപുരം: ഭരണഘടന തത്വങ്ങള്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് ഗവര്‍ണര്‍ക്കെതിരെ 2000 കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.വൈയുടെ പ്രതിഷേധം.
നിയമനിര്‍മ്മാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത ‘സംഘി ചാൻസിലര്‍ ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധയിടങ്ങളിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.
കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്ക്കരിക്കാൻ വേണ്ടി സെനറ്റില്‍ ആര്.എസ്.എസുകാരെ കുത്തിതിരുകിയ ചാൻസിലറായ ഗവര്ണക്കെതിരെയാണ് വിദ്യാര്‍ഥികള്‍ അതിശക്തമായ പോരാട്ടം നടത്തുന്നതെന്നും ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടയിൽ ഓര്‍മിപ്പിച്ചു.