KeralaNEWS

ശബരിമലയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഹിന്ദിക്കാര്‍ നിങ്ങളെ ആട്ടിപ്പായിക്കും:  കെ.ബി. ഗണേഷ്‌കുമാര്‍ എംഎൽഎ

കൊല്ലം: അനാവശ്യ വിവാദങ്ങളുണ്ടാക്കി ശബരിമലയെ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും അങ്ങനെ സംഭവിച്ചാല്‍ ശബരിമലയിലെത്തുന്ന നിങ്ങളെ ഹിന്ദിക്കാര്‍ ആട്ടിപ്പായിക്കുമെന്നും പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ.

അലയമണ്‍ ഏരൂര്‍ മേഖലാ നായര്‍ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് പത്തനാപുരം താലൂക്ക് എന്‍എസ്‌എസ് യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡംഗവുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ പരാമർശം.

ശബരിമലയില്‍ ചെല്ലുന്ന ഭക്തര്‍ തിരക്കുണ്ടാകുമ്ബോള്‍ ക്ഷമയോടെ മാറിനില്‍ക്കണം.അല്ലാതെ കുഴപ്പമാണന്ന് വരുത്തിതീര്‍ത്ത് കോടതിയെക്കൊണ്ട് പറയിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഹിന്ദിക്കാരന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയി വരും.ചിലര്‍ക്ക് ഇത് കേള്‍ക്കാന്‍ സുഖമുള്ള കാര്യമാണ്.എന്നാല്‍ കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ശമ്ബളം കൊടുക്കാന്‍ പണമില്ലാതെ വരും.എണ്ണവാങ്ങാനും തിരിവാങ്ങാനും പണമില്ലാതെ അടഞ്ഞു കിടന്ന് നശിക്കും.

Signature-ad

കേരളത്തിലെ ആയിരത്തിയഞ്ഞൂറോളം ക്ഷേത്രങ്ങള്‍ ശബരിമലയിലെ വരുമാനം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ദേവസ്വം ബോര്‍ഡിലെ പോറ്റിമാര്‍ക്ക് ദൈവവിശ്വാസമില്ല.ഇവര്‍ക്ക് ശമ്ബളം കൊടുക്കുന്നനത് ശബരിമലയിലെ വരുമാനത്തില്‍ നിന്നാണ്.ശബരിമലയിലെ തിക്കും തിരക്കും ചിലരുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നും ശബരിമലയിൽ കാണിക്ക ഇടരുതെന്ന് വ്യാപക പ്രചാരണം നടന്നതായും കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.

Back to top button
error: