IndiaNEWS

മെട്രോയുടെ വാതിലില്‍ സാരി കുരുങ്ങി  യുവതി മരിച്ചു

ന്യൂഡൽഹി: ഡല്‍ഹി മെട്രോയുടെ വാതിലില്‍ സാരി കുരുങ്ങി ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഡല്‍ഹി ഇൻഡര്‍ലോക്ക് സ്റ്റേഷനിലായിരുന്നു സംഭവം.

സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതിയുടെ മരണം. ഡിസംബര്‍ 14നായിരുന്നു മെട്രോ ട്രെയിനിന്റെ വാതിലില്‍  സാരി കുടുങ്ങിയതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റത്.

മോഹൻ നഗറില്‍ നിന്നും പശ്ചിമ ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഇവരെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇൻഡര്‍ലോക്ക് സ്റ്റേഷനില്‍ ട്രെയിൻ മാറിക്കയറുന്നതിനിടയിലായിരുന്നു സംഭവം.

Signature-ad

അതേസമയം ഇൻഡര്‍ലോക്ക് മെട്രോ സ്റ്റേഷനിലുണ്ടായ അപകടത്തിന് കാരണം ട്രെയിനിന്റെ വാതിലില്‍ യുവതിയുടെ വസ്ത്രത്തിന്റെ ഭാഗം കുടുങ്ങിയതാണെന്ന് മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസര്‍ സ്ഥിരീകരിച്ചു. അപകടം സംബന്ധിച്ച്‌ മെട്രോ റെയില്‍വേ സേഫ്റ്റി കമീഷണര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

Back to top button
error: