IndiaNEWS

സ്കൂള്‍ പരിസരത്ത് സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ സ്കൂള്‍ പരിസരത്ത് സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു.

സോമേശ്വര്‍ സരസ്വത് കോളനിയിലെ കെ. വരുണ്‍ (28) ആണ് കൊല്ലപ്പെട്ടത്.  ബുധനാഴ്ച രാത്രിയാണ് സംഭവം.

Signature-ad

വരുൺ വൈകിട്ട് വീട്ടിലേക്ക് പോകുമ്ബോള്‍ കൊല്യ ജോയ്‍ലാൻഡ് സ്കൂള്‍ പരിസരത്ത് സംഘം ചേർന്ന് മദ്യപിക്കുന്നത് കണ്ട് മദ്യപസംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു.തുടർന്ന് തർക്കമുണ്ടാകുകയും മദ്യലഹരിയില്‍ ആയിരുന്ന സോമേശ്വരം സ്വദേശി എസ്. സൂരജും ഒപ്പമുള്ളവരും ചേർന്ന് വരുണിനെ ആക്രമിക്കുകയുമായിരുന്നു.ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരുണ്‍ വ്യാഴാഴ്ച മരിച്ചു.

Back to top button
error: