ഗുഡ്ഗാവ്: ബജ്റംഗ്ദള്‍ നേതാവും നൂഹ് കലാപക്കേസ് പ്രതിയുമായ ബിട്ടു ബജ്രംഗിയുടെ സഹോദരന് മഹേഷ് പഞ്ചലിനെതിരേ ആക്രമണം.
ഫരീദാബാദില്‍വച്ച് അജ്ഞാതസംഘം മഹേഷിനെ തടഞ്ഞുനിര്‍ത്തിയശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ മഹേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ബിട്ടു ബജ്രംഗിയുടെ സഹോദനാണോയെന്നു മഹേഷിനോടു ചോദിച്ച് ഉറപ്പാക്കിയശേഷമായിരുന്നു ആക്രമണമെന്നും പോലീസ് പറഞ്ഞു.