കുറ്റിപ്പുറം: അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു.
ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ മരിച്ചത്.
സ്കൂള്‍ വിട്ടുവന്ന ഹയ തന്റെ സഹോദരൻ ഒരുവയസ്സുകാരനായ മുഹമ്മദ് മുസ്തഫയുടെ തൊട്ടിലിനരികെ കളിക്കുന്നതിനിടെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു.
ഉടൻതന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാര്‍ഥിയാണ് ഹയ ഫാത്തിമ.