KeralaNEWS

2,000 കോടി രൂപ കൂടി കടമെടുക്കാൻ കേരളം

തിരുവനന്തപുരം: 2,000 കോടി രൂപ കൂടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി.ക്രിസ്മസ് കണക്കിലെടുത്ത് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്.

 മറ്റു ചെലവുകള്‍ക്കു പണം തികയുന്നില്ലെങ്കില്‍ ഒരു മാസത്തെ പെന്‍ഷനേ വിതരണം ചെയ്യാനാകൂ.

കിഫ്ബിയും പെന്‍ഷന്‍ കമ്ബനിയും 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ 9,422.1 കോടി കടമെടുത്തെന്നാണ് സിഎജിയുടെ കണക്ക്. ഇതനുസരിച്ച്‌ 2022-23 മുതല്‍ 2024-25 വരെ 3 വര്‍ഷങ്ങളിലായി 3,140.7 കോടി രൂപ വീതം സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ നിന്നു വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്.ഈ വര്‍ഷത്തെ വെട്ടിക്കുറവ് ഒഴിവാക്കണമെന്നു കേരളം ആവശ്യപ്പെട്ടു.ഇതേത്തുടര്‍ന്നാണു തല്‍ക്കാലം 3,140.7 കോടി രൂപയുടെ വായ്പാധികാരം കേന്ദ്രം പുനഃസ്ഥാപിച്ചു നല്‍കിയത്.

Back to top button
error: