മലപ്പുറം: മഞ്ചേരി പുല്ലാരയില്‍ കുടുംബവഴക്കിനിടെ ഭാര്യാ പിതാവിനെ കുത്തിക്കൊന്നു.പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത് .സംഭവുമായി ബന്ധപ്പെട്ട് മകളുടെ ഭര്‍ത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓടി രക്ഷപ്പെട്ട പ്രതിയെ മഞ്ചേരി പൊലീസാണ് പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുത്തത്. കുടുംബ വഴക്കിനിടെ അയ്യപ്പനെ പ്രിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.