NEWSWorld

യുദ്ധം അവസാനഘട്ടത്തിലേക്ക് ;ഹമാസ് ടണലുകളില്‍ ഇസ്രയേല്‍ കടല്‍ വെള്ളം പമ്ബ് ചെയ്‌തു തുടങ്ങി

ഗാസ: ഹമാസ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു എന്ന് ആരോപിക്കപ്പെട്ട ടണലുകളില്‍ ഇസ്രയേല്‍ കടല്‍ വെള്ളം പമ്ബ് ചെയ്‌തു തുടങ്ങി.

പരിമിതമായ തോതില്‍, കരുതലോടെയാണ് പമ്ബിംഗ് എന്നാണ് വിവരം.ടണലുകളില്‍ ബന്ദികളെ പാര്‍പ്പിച്ചിട്ടുണ്ടോ എന്ന ആശങ്കയുമുണ്ട്. അവര്‍ക്കു എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു യുദ്ധക്കുറ്റമാവും എന്നതാണ് ഇസ്രയേലി സൈന്യത്തിന്റെ പരിമിതി.

ഇതിനായി ഇസ്രയേലി സേന അഞ്ചു പമ്ബുകള്‍ അല്‍ ശാത്തി അഭയാര്‍ഥി ക്യാമ്ബില്‍ നിന്ന് ഒരു മൈല്‍ അകലെ സ്ഥാപിച്ചിരുന്നു. മണിക്കൂറില്‍ പതിനായിരക്കണക്കിനു ക്യൂബിക് മീറ്റര്‍ വെള്ളം പമ്ബ് ചെയ്യാൻ അവയ്ക്കു കഴിയും.

Signature-ad

അതേസമയം ടണലുകളില്‍ ബന്ദികള്‍ ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ടെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബന്ദികളില്‍ യുഎസ് പൗരന്മാരും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

Back to top button
error: