മുംബൈ: നേവല്‍ ഡോക്യാഡില്‍ സിവില്‍ അപ്രന്റിസായി ജോലി ചെയ്യുന്ന യുവാവിനെ, പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പിടി കൂടി. ഗൗരവ് പാട്ടില്‍ (23) ആണ് പിടിയിലായത്. ഫെയ്‌സ്ബുക്ക്, വാട്‌സാപ് വഴിയാണ് വിവരങ്ങള്‍ നല്‍കിയിരുന്നത്.
പ്രതിഫലം ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി അക്കൗണ്ടിലെത്തി. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ഇടപാടുകള്‍ നടന്നെന്നാണ് കണ്ടെത്തല്‍. ഇയാളുമായി ബന്ധമുള്ള മറ്റ് മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.