തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കൊച്ചി സബ് കളക്ടര്‍ വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യാ സുരേഷിനെ രജിസ്ട്രേഷൻ വകുപ്പ് ഐജി ആയും മുഹമ്മദ് വൈ സഫറുളളയെ തദ്ദേശഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ ആസൂത്രണ ബോര്‍ഡ് മെമ്ബര്‍ സെക്രട്ടറി, ആസൂത്രണ- സാമ്ബത്തികകാര്യ വകുപ്പിന്റെ ചുമതലയും നല്കി. പുനീത് കുമാറിനെ ഭരണപരിഷ്കാര വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. മേഘശ്രീ ഡിആറിനെ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു.
അര്ജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും ശ്രീലക്ഷ്മി ആറിനെ ജിഎസ്ടി ജോയിന്റ് കമ്മീഷണറായും നിയമിച്ചു. വി ചെല്‍സാ സിനിയെ കൊച്ചി നഗരസഭയുടെ പുതിയ സെക്രട്ടറിയായും രാഹുല്‍ കൃഷ്ണ ശര്‍മ്മയെ ഹൗസിങ്ങ് കമ്മീഷണറായും ഡി ധര്‍മ്മലശ്രീയെ ഭൂജല വകുപ്പ് ഡയറക്ടറായുമാണ് നിയമിച്ചിരിക്കുന്നത്.