CrimeNEWS

അധ്യാപികമാര്‍ക്കൊപ്പമുള്ള ലൈംഗികദൃശ്യങ്ങള്‍ പുറത്ത്; ഹൈസ്‌കൂള്‍ അധ്യാപകനെതിരേ കേസ്

മുംബൈ: സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കൊപ്പമുള്ള ലൈംഗികദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സ്‌കൂള്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്‌കൂള്‍ അധ്യാപകനായ ആമേര്‍ ഖ്വാസിക്കെതിരെയാണ് ഐ.ടി. ആക്ട് അടക്കം ചുമത്തി കേസെടുത്തത്. അതേസമയം, ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിലാണ് ബീഡിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികമാരുടെ ലൈംഗികദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്‌കൂളിലെ അധ്യാപകനൊപ്പമുള്ള ഇവരുടെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഈ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതായും വിവരങ്ങളുണ്ട്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Signature-ad

സ്‌കൂളിലെ മൂന്ന് അധ്യാപികമാരാണ് അധ്യാപകനൊപ്പം ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഈ മൂന്ന് അധ്യാപികമാരെയും പ്രതിയായ അധ്യാപകനെയും സ്‌കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

സ്‌കൂള്‍ കാമ്പസിലെ വിവിധയിടങ്ങളില്‍നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. അതേസമയം, ഇവ നേരത്തെ ചിത്രീകരിച്ചതാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഈ വീഡിയോകള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Back to top button
error: