
കില്‍പ്പോക്ക് മെഡിക്കല്‍ കോളജിലാണ് സംഭവം. കുട്ടിയുടെ മൃതദേഹത്തോട് അനാദരവു കാട്ടിയ സംഭവം വിവാദമായതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തിനു പിന്നാലെയാണ് മോര്‍ച്ചറി അസിസ്റ്റന്റ് പനീര്‍സെല്‍വത്തെ സസ്പെൻഡ് ചെയ്തത്.
പുളിയന്തോപ്പ് സ്വദേശികളായ മസൂദ്-സൗമ്യ ദമ്ബതികളുടെ കുഞ്ഞാണ് പ്രസവത്തിനു പിന്നാലെ മരിച്ചത്. ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാര്‍ കുട്ടിയെ സംസ്കരിക്കാൻ 2500 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ചതോടെ മൃതദേഹം കൊണ്ടുപോകാൻ ജീവനക്കാര്‍ കുട്ടിയുടെ പിതാവിനോട് പറഞ്ഞു.
നാലു ദിവസത്തോളം മൃതദേഹം കില്‍പ്പോക്കിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. തുടര്‍ന്ന് തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം (ടിഎംഎംകെ) കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നോട്ടു വന്നു. എന്നാല്‍, 10ന് ആശുപത്രിയിലെത്തിയപ്പോള്‍ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിയിലിട്ട് കൊടുത്തയയ്ക്കുകയായിരുന്നു.





