“ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരിക സൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാൻ കന്യാസ്ത്രീ ആയെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്.”സിസ്റ്റർ അഭയയെ കുറിച്ചുള്ള ഈ പ്രസ്താവന പിൻവലിച്ച് ഫാദർ മാത്യു നായ്ക്കാംപറമ്പിൽ. വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നപ്പോഴാണ് താൻ ഈ പ്രസ്താവന പിൻവലിക്കുകയാണെന്ന് ഫാദർ മാത്യു നായ്ക്കാംപറമ്പിൽ വ്യക്തമാക്കിയത്.
” ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിസ്റ്റർ അഭയയെ സംബന്ധിച്ച് പ്രചരിച്ച ഒരു വാട്സ്ആപ്പ് സന്ദേശത്തെ കുറിച്ച് വേണ്ടത്ര മനസ്സിലാക്കാതെ ആരാധനയ്ക്കിടയിൽ ഞാൻ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ പലർക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി എന്ന് മനസ്സിലാക്കുന്നു. അതേക്കുറിച്ച് ഞാൻ ഖേദിക്കുകയും എന്റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകൾക്ക് അഭയയുടെ കുടുംബങ്ങളോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും പറഞ്ഞ കാര്യങ്ങൾ പിൻവലിക്കുകയും ചെയ്യുന്നു. “ഫാദർ മാത്യു നായ്ക്കാംപറമ്പിൽ ഖേദം പ്രകടിപ്പിച്ചു.