IndiaNEWS

രാജ്യത്ത് ആറ് ലക്ഷത്തിലധികം സൈനിക വിധവകള്‍; കേരളം രണ്ടാം സ്ഥാനത്ത്, ഏറ്റവും കൂടുതല്‍ പഞ്ചാബില്‍

ന്യൂഡൽഹി: രാജ്യത്ത് 6,98,252 ലക്ഷത്തിലധികം സൈനിക വിധവകളുള്ളതായി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്.ഏറ്റവും കൂടുതല്‍ സൈനിക വിധവകളുള്ള സംസ്ഥാനം പഞ്ചാബാണ്. കേരളമാണ് രണ്ടാം സ്ഥാനത്ത്.
കേരളത്തില്‍ 69,507 സൈനിക വിധവകളുള്ളതായാണ് കണക്ക്. 68,815 പേരുമായി ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്തുണ്ട്.
ഉത്തരേന്ത്യയില്‍ മാത്രം ഏകദേശം 3 ലക്ഷം സൈനികരുടെ വിധവകള്‍ കഴിയുന്നു. ഇവരില്‍ 2,99,314 പേര്‍ പഞ്ചാബ്, ഹരിയാന, എച്ച്‌പി, ജമ്മു കശ്മീര്‍, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ്.

മുൻ സൈനികരുടെ വിധവകളുടെ ക്ഷേമത്തെക്കുറിച്ച്‌ എംപി സുനില്‍ ദത്താത്രയ് തത്കരെയുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ മന്ത്രാലയം കണക്കുകള്‍ വിശദീകരിച്ചത്. സൈനിക വിധവകള്‍ക്ക് കുടുംബ പെൻഷന് അര്‍ഹതയുണ്ട്. ഓരോ അഞ്ച് വര്‍ഷത്തിന് ശേഷവും ഒരു റാങ്ക് വണ്‍ പെൻഷൻ (ഒആര്‍ഒപി) പ്രകാരം ഈ പെൻഷൻ പരിഷ്കരിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ലോക്സഭയെ അറിയിച്ചു.

Back to top button
error: