തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി കരുണാപുരം സ്വദേശി ശ്രീനാഥും ഭാര്യ ആരതിയുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. തിരുച്ചിറപ്പളളി ചെന്നൈ ദേശീയപാതയിലാണ് അപകടമുണ്ടായത്.
പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തത്. കോട്ടയം കൂരോപ്പട സന്തോഷ് കുമാറിന്റെയും സുജാ സന്തോഷിന്റെയും മകളാണ് മരിച്ച ആരതി.
.കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ ആരതി. എസ് (25), ഭർത്താവ് ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്.
ചെന്നൈയിൽ ജോലി ചെയ്യുന്ന ശ്രീനാഥ് ഇന്നലെയാണ് ആരതിയുമായി കൂരോപ്പടയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെയാണ് അപകടമെന്നാണ് വിവരം. കഴിഞ്ഞ ഒക്ടോബർ 18 ന് കൂരോപ്പടയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം..
ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണ് ശ്രീനാഥ്
വറ്റിവരണ്ട കൊളറൂണ്‍ പുഴയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.