ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക്ക് ബജറ്റ് അവതരണം തുടരുകയാണ്. റബ്ബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നുമുതൽ ആണ് ഇത് പ്രാബല്യത്തിൽ വരിക.
നെല്ലിന്റെ സംഭരണവില 28 രൂപയാക്കി ഉയർത്തി . നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി ഉയർത്തി.
തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 100 കോടി രൂപ അനുവദിച്ചു. 15000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും. 8 ലക്ഷം തൊഴിലവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.