തിരുവനന്തപുരം: ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുമ്പോഴെല്ലാം കോൺഗ്രസിന് തോൽവിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയമായും സംഘടനാപരമായും കോൺഗ്രസ് തോൽക്കുന്നു. തെലങ്കാനയിൽ വിജയിച്ചവരെ സംരക്ഷിച്ച് നിർത്താൻ കോൺഗ്രസിന് കഴിയട്ടെ. ബദൽ രാഷ്ട്രീയം മുന്നോട്ടുവയ്ക്കാതെ കോൺഗ്രസിന് നിലനിൽക്കാനാലില്ല. സംഘടനക്ക് അകത്തെ ഐക്യവും പ്രശ്നമാണ്. ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാമെന്ന് കനുഗോലു സിദ്ധാന്തത്തിന് കിട്ടിയ തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടത്. ബാദ്രയിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിക്ക് വോട്ട് കൊടുത്തു.
ബിജെപിയെ തോൽപ്പിക്കലാണ് സിപിഎം അജണ്ട. സിപിഎം അതിനാനാണ് പ്രാധാന്യം നൽകുന്നത്. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലിരിക്കാൻ പോലും കഴിയാത്ത വിധം കോൺഗ്രസ് തോറ്റു. ബിജെപിയെ തോൽപ്പിക്കാവുന്ന വിധം ഓരോ സംസ്ഥാനത്തിനും ഇന്ത്യമുന്നണിക്ക് ഓരോ സമീപനങ്ങൾ ഉണ്ടാകണം. വയനാട്ടിൽ രാഹുൽ മത്സരിക്കണോ എന്ന് കോൺഗ്രസ് തീരുമാനിക്കണം.ഇടതു പാർട്ടികളോടല്ല രാഹുൽ മത്സരിക്കേണ്ടത്. മത്സരിക്കരുത് എന്ന് അപേക്ഷിക്കാനൊന്നും ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.ലീഗിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരുന്നത് സിപിഎമ്മിന്‍റെ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.