KeralaNEWS

പനി ബാധിച്ച് മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു 

മസ്‌കറ്റ്: മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു. നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആര്യന്‍ രാജ് ആണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ നിസ്വയിലെ ആശുപത്രിയില്‍ മരിച്ചത്.

കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകനാണ്.

Signature-ad

സഹോദരന്‍ അനന്‍ രാജ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥി, നിസ്വ ഇന്ത്യന്‍ സ്‌കൂള്‍). നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ ഡൊമനിക് ജോര്‍ജ് അനുശോചനം അറിയിച്ചു.

Back to top button
error: