അയ്യപ്പ ഭക്തർക്ക് ദർശനപുണ്യം ആയി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.
സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ഏറ്റുവാങ്ങി. ഇരുവരും ചേർന്ന് തിരുവാഭരണം അയ്യപ്പവിഗ്രഹത്തിൽ ചാർത്തി.
കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ 5000 പേർക്ക് മാത്രമായിരുന്നു സന്നിധാനത്തേക്കുള്ള പ്രവേശനം.